Post Category
*പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം*
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന് തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്ഡറിയില് ബിരുദവും സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമുണ്ടാവണം. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ഒന്‍പതിന് രാവിലെ 11 ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം. ഫോണ്‍-04936202292
date
- Log in to post comments