റാന്നി താലൂക്ക് ആശുപത്രി : നവീകരിച്ച ലക്ഷ്യ ലേബര്‍ റൂം ഉദ്ഘാടനം നാളെ (മാര്‍ച്ച് 12)
റാന്നി താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ലക്ഷ്യ ലേബര്‍ റൂമിന്റെയും ലേബര്‍ വാര്‍ഡിന്റെയും ഉദ്ഘാടനം മാര്‍ച്ച് 12 (വ്യാഴം) രാവിലെ 10.30 ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എം പി മുഖ്യപ്രഭാഷണം നടത്തും. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിത കുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, എന്‍എച്ച്എം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments