Skip to main content

പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താന്‍ സ്‌ക്വാഡുകള്‍

നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍
സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും ഓരോ ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തന സജ്ജമായി. മാതൃക പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ജി ആനന്ദിന്റെ മേല്‍നോട്ടത്തിലാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം.
പൊതു നിരത്തുകളിലോ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡ്, ബാനര്‍, വാള്‍പെയിന്റ്, പോസ്റ്റര്‍ എന്നിവ പതിച്ചാല്‍ സ്‌ക്വാഡ് ശക്തമായ നടപടി സ്വീകരിക്കും. സ്വകാര്യ വ്യക്തികളുടെ വസ്തുക്കളില്‍ രേഖാമൂലമുള്ള അനുവാദമില്ലാതെ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ പാടില്ല. പെരുമാറ്റച്ചട്ട പാലനം ഉറപ്പാക്കുന്നതിന്  എല്ലാ മണ്ഡലങ്ങളിലുമായി 30 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമും 15 ഫ്‌ളൈയിംഗ് സ്‌ക്വാഡും പ്രവര്‍ത്തിക്കുന്നു. വാഹനങ്ങളില്‍ ഉള്‍പ്പെടെ അനധികൃതമായി സൂക്ഷിച്ചിട്ടുള്ള പണം, മദ്യം, വിലപിടിപ്പുള്ള മറ്റ് വസ്തുക്കള്‍ എന്നിവ കണ്ടുകെട്ടുന്നതിനുള്ള അധികാരമുണ്ട്. ചട്ടലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ആറ് വീഡിയോ സര്‍വെയലന്‍സ് ടീം, അഞ്ച് വീഡിയോ വ്യൂവിംഗ് ടീം എന്നിവയും പ്രവര്‍ത്തനം ആരംഭിച്ചു.
 

date