Post Category
നിയമസഭ തിരഞ്ഞെടുപ്പ് : സ്വീപ് ബോധവല്‍കരണം സംഘടിപ്പിച്ചു
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്, ജില്ല സാമൂഹിക നീതി വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് വോട്ടര്‍ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. പത്തനംതിട്ട പ്രകാശധാര സ്പെഷ്യല്‍ സ്‌കൂളില്‍ ജില്ല സാമൂഹിക നീതി വകുപ്പ് ഓഫീസര്‍ ജെ ഷംലബീഗം ഉദ്ഘാടനം ചെയ്തു. സ്വീപ് ജില്ല നോഡല്‍ ഓഫീസര്‍ റ്റി ബിനുരാജ് അധ്യക്ഷനായി. തിരഞ്ഞെടുപ്പ് പ്രധാന്യം, വോട്ടെടുപ്പ് നടപടിക്രമം വിഷയത്തില്‍ സജീവ്, ഹലീന എന്നിവര്‍ ക്ലാസ് നയിച്ചു. മാതൃക ബാലറ്റ് യൂണിറ്റിന്റെ സഹായത്തോടെ വോട്ടെടുപ്പ് പ്രക്രിയ കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ജില്ലയിലെ വിവിധ ബഡ്സ് സ്‌കൂളില്‍ നിന്നും 120 കുട്ടികള്‍ പങ്കെടുത്തു. പ്രകാശധാര ഡയറക്ടര്‍ ഫാ. റോയി സൈമണ്‍, പ്രന്‍സിപ്പല്‍ ഫാ. ഗ്രിഗറി, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments