ഗ്രീന്‍ ബട്ടണ്‍ സിഗ്‌നേച്ചര്‍ കാമ്പയിന്‍
കലാലയങ്ങളില്‍ പരിസ്ഥിതി സൗഹൃദമായ തിരഞ്ഞെടുപ്പ് രീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പന്തളം എന്‍.എസ്.എസ് കോളജില്‍ ഗ്രീന്‍ ബട്ടണ്‍ സിഗ്‌നേച്ചര്‍ കാമ്പയിന്‍ സംഘടിപ്പിച്ചു. കോളജിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.
പ്ലാസ്റ്റിക്കും മറ്റ് പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വസ്തുക്കളും ഒഴിവാക്കി പ്രകൃതിക്ക് ഇണങ്ങുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തുക എന്ന സന്ദേശം വിദ്യാര്‍ഥികളിലെത്തിക്കുകയായിരുന്നു കാമ്പയിന്റെ ലക്ഷ്യം. കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഡോ.സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
കോളജ് കാമ്പസില്‍ ജില്ല ശുചിത്വമിഷന്‍ തയ്യാറാക്കിയ കാന്‍വാസില്‍ വിദ്യാര്‍ഥികള്‍ ഒപ്പുചാര്‍ത്തി പരിസ്ഥിതി സംരക്ഷണത്തിന് പിന്തുണ പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ പരിസ്ഥിതി സൗഹൃദ പോസ്റ്ററുകളുടെ പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും.
എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ.സി ആര്‍ ജ്യോതി, എന്‍ എസ് എസ് യൂണിറ്റ് ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments