Post Category
*പോളിങ് ഉദ്യോഗസ്ഥർക്ക് നാളെ (ഏപ്രിൽ -7) റിഫ്രഷർ ട്രെയിനിങ്*
നിയമസഭാ തെരഞ്ഞെടുപ്പിന് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ഏപ്രിൽ ഏഴിന് സുൽത്താൻ ബത്തേരി അസംപ്ഷൻ സ്കൂളിൽ റിഫ്രഷർ ട്രെയിനിംഗ് നടക്കും. രാവിലെ 9.30നും ഉച്ചയ്ക്ക് 1.30നും രണ്ട് ബാച്ചുകളായാണ് പരിശീലനം. ഏപ്രിൽ രണ്ടിന് രാവിലത്തെ ബാച്ചിൽ പരിശീലനത്തിൽ പങ്കെടുത്തവർ ഏപ്രിൽ ഏഴിന് രാവിലെ 9.30നും ഏപ്രിൽ രണ്ടിന് ഉച്ചയ്ക്ക് ശേഷമുള്ള ബാച്ചിൽ പരിശീലനത്തിൽ പങ്കെടുത്തവർ ഏഴിന് ഉച്ചയ്ക്ക് ശേഷമുള്ള ബാച്ചിലും നിർബന്ധമായും പരിശീലനത്തിൽ പങ്കെടുക്കണമെന്ന് റിട്ടേണിങ് ഓഫീസർ അറിയിച്ചു. വോട്ട് ചെയ്യാത്ത പോളിംഗ് ഉദ്യോഗസ്ഥർക്ക് ട്രെയിനിംഗ് സെന്ററിൽ പ്രവർത്തിക്കുന്ന വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
date
- Log in to post comments