Skip to main content

*ഐ.എച്ച്.ആർ.ഡി സെന്റർ ഫോർ സ്കിൽ ആൻഡ് ഇൻഡസ്ട്രി കണക്റ്റിന് തുടക്കം*

സംസ്ഥാനത്ത് ഐ.എച്ച്.ആർ.ഡി യുടെ നേതൃത്വത്തിൽ ആരംഭിച്ച സെന്റർ ഫോർ സ്കിൽ ആൻഡ് ഇൻഡസ്ട്രി കണക്റ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. വി.എ അരുൺകുമാർ ഓൺലൈൻ ആയി നിർവഹിച്ചു. മാനന്തവാടി പി.കെ. കാളൻ മെമ്മോറിയൽ കോളേജിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഷീബ ജോസഫ് വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകി. അധ്യാപകൻ ഗ്ലാഡ്സൺ സംസാരിച്ചു.

ഇന്റേൺഷിപ്പിന് താൽപര്യമുള്ള വിദ്യാർത്ഥികൾ 9745643139 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

date