Skip to main content

*സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു*

പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജിന്റെയും കാളന്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍  സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി പട്ടികവര്‍ഗ വികസന ഓഫീസര്‍ എം മജീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികാസ മുന്നേറ്റം, സാമൂഹ്യ ബോധവത്കരണം എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയത്. കോളേജ് പ്രിന്‍സിപ്പല്‍ ഷീബ ജോസഫ് അധ്യക്ഷയായ പരിപാടിയില്‍ സി.കെ ജാനു അനുഭവങ്ങള്‍ പങ്കുവെച്ചു.

ഷാജന്‍ ജോസ്, മണികണ്ഠന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വിനു കടച്ചുലന്‍ നയിച്ച സംഗീത പരിപാടിയും മാനന്തവാടി ഫിലിം സൊസൈറ്റി, ഓപെറ എന്നിവയുടെ സിനിമാ പ്രദര്‍ശനവും നടന്നു. വാര്‍ഡ് അംഗം വിനോദ് തോട്ടത്തില്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ മണികണ്ഠന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷീജ, ലിറ്റി, കിരണ്‍ റാം നവനീത്, മറ്റ് അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

date