Skip to main content

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

പട്ടികജാതി വികസനവകുപ്പിന്റെ  പത്തനംതിട്ട കല്ലറകടവിലെ ആണ്‍കുട്ടികളുടെ പ്രീമെട്രിക്‌ഹോസ്റ്റലിലേക്ക് 2026-27 അധ്യയന വര്‍ഷം അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പട്ടികജാതി വിഭാഗം, പട്ടികവര്‍ഗ വിഭാഗം, പിന്നാക്ക വിഭാഗം , ജനറല്‍ വിഭാഗം എന്നിവയിലേക്കാണ് പ്രവേശനം.  
എല്ലാ  ദിവസവും   ട്യൂഷനും   ലൈബ്രറി  സേവനവും  രാത്രികാല പഠനത്തിനും  സംരക്ഷണത്തിനുമായി   റസിഡന്റ് ട്യൂട്ടറുടെ  സേവനവും ലഭിക്കും.  മെനു  അനുസൃതമായ  സമീകൃത ആഹാരം , സ്‌കൂള്‍,  ഹോസ്റ്റല്‍  യൂണിഫോമുകള്‍,  കൃത്യമായ  ഇടവേളകളില്‍ വൈദ്യപരിശോധന  എന്നിവയുണ്ട്.  
ഫോണ്‍-9544788310, 8547630042. ഇ-മെയില്‍ : scdoelanthoor42@gmail.com
 

date