Skip to main content

പ്രിൻസിപ്പൽ നിയമനം

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ നെടുമങ്ങാട് ഐ റ്റി ഡി പ്രോജക്ട് ഓഫീസറുടെ അധികാര പരിധിയിൽ പ്രവർത്തിക്കുന്ന ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി എസ്.ഇ സ്‌കൂളിലേയ്ക്ക് 2026-2027 അദ്ധ്യയന വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനെ നിയമിക്കുന്നു. പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർക്ക് മെയ് 26നകം അപേക്ഷ സമർപ്പിക്കണം. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്‌കൂളിൽ താമസിച്ച് ജോലി ചെയ്യുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. വിലാസംഡയറക്ടർപട്ടിക വർഗ വികസന വകുപ്പ്, 4 ആം നില, വികാസ് ഭവൻ, തിരുവനന്തപുരം 695033.

പി.എൻ.എക്‌സ്. 1578/2026

date