Post Category
*ജില്ലാതല പ്രവേശനോത്സവം പെരിക്കല്ലൂർ ജി.എച്ച്.എസ്.എസിൽ*
പുതിയ അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികളെ സ്കൂളുകളിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ജില്ലാതല പ്രവേശനോത്സവം ജൂൺ ഒന്നിന് മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ ജി.എച്ച്.എസ്.എസിൽ നടക്കും. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് മുഖ്യാതിഥിയാവും. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജില്ലാതല പ്രവേശനതോത്സവത്തിന് പുറമെ ജൂൺ ഒന്നിന് ബ്ലോക്ക് പഞ്ചായത്ത് തലത്തിലും എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം നടക്കും.
date
- Log in to post comments