Post Category
*കുക്ക് നിയമനം*
സുൽത്താൻ ബത്തേരി പട്ടികവർഗ വികസന ഓഫീസിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലും നൂൽപ്പുഴ എം.ആർ.എസിലും കുക്ക് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സുൽത്താൻ ബത്തേരി താലൂക്കിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കാണ് അവസരം. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയുമായി മെയ് 26 രാവിലെ 9.30ന് സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിലുള്ള പട്ടികവർഗ വികസന ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04936 221074.
date
- Log in to post comments