Post Category
ജില്ലാ റിസോഴ്സ് പേഴ്സൺ അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതിയായ( പി എം എഫ് എം ഇ) ഭാഗമായി ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിൽ 'ജില്ലാ റിസോഴ്സ് പേഴ്സൺ' തസ്തികയിലേക്ക് നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: അംഗീകൃത സർവ്വകലാശാലാ ബിരുദം/ തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. . താൽപര്യമുള്ളവർ തങ്ങളുടെ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പ്രവൃത്തിപരിചയ രേഖകൾ എന്നിവ സഹിതം ജൂൺ 12-ന് മുമ്പായി ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, മുംതാസ് ടവർ, ഗവ. ഗസ്റ്റ് ഹൗസിനു സമീപം, കളപ്പുര, ആലപ്പുഴ എന്ന വിലാസത്തിലോ gmdicalp@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ:0477-2241272
(പി ആർ/ എ എൽ പി/ 1066)
date
- Log in to post comments