Skip to main content

ജില്ലാ റിസോഴ്സ് പേഴ്സൺ അപേക്ഷ ക്ഷണിച്ചു ​

 

 പ്രധാനമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതിയായ( പി എം എഫ് എം ഇ) ഭാഗമായി ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിൽ 'ജില്ലാ റിസോഴ്സ് പേഴ്സൺ' തസ്തികയിലേക്ക്  നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  

യോഗ്യത: അംഗീകൃത സർവ്വകലാശാലാ ബിരുദം/ തത്തുല്യം,  കമ്പ്യൂട്ടർ പരിജ്ഞാനം. പ്രവർത്തി പരിചയമുള്ളവർക്ക്  മുൻഗണന. . താൽപര്യമുള്ളവർ തങ്ങളുടെ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പ്രവൃത്തിപരിചയ രേഖകൾ എന്നിവ സഹിതം  ജൂൺ 12-ന് മുമ്പായി ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, മുംതാസ് ടവർ, ഗവ. ഗസ്റ്റ് ഹൗസിനു സമീപം, കളപ്പുര, ആലപ്പുഴ എന്ന വിലാസത്തിലോ gmdicalp@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ:0477-2241272

(പി ആർ/ എ എൽ പി/ 1066)

date