*മാനന്തവാടി പോളിയില്‍ നിയമനം*
മാനന്തവാടി ഗവ പോളിടെക്നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, കംമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ടെക്നിഷ്യന്‍ ലാബ് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയും, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ടെക്നീഷ്യന് തസ്തികകളില്‍ ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി/ഐ.ടി.ഐ, കെ.ജി.സി.ഇ, എന്‍.ടി.സി, വി.എച്ച്.എസ്.ഇ എന്നിവയുമാണ് യോഗ്യതകള്‍. മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ജൂണ്‍ 15ന് രാവിലെ 11നും സിവില്‍ എഞ്ചിനീയറിങില്‍ 16ന് രാവിലെ 11നും കംമ്പ്യൂട്ടര്‍ എഞ്ചിനീയറിങില്‍ 17ന് രാവിലെ 11നും കോളേജില്‍ ഓഫീസില്‍ അഭിമുഖം നടത്തും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല് രേഖകളുമായി കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍: 04935 293024
- Log in to post comments