Skip to main content

*പാലിയേറ്റീവ് ഫണ്ട് കൈമാറി*

കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ വൈത്തിരി സി.ഡി.എസ് സമാഹരിച്ച പാലിയേറ്റീവ് ഫണ്ട് ആൽഫ പാലിയേറ്റീവ് സെൻ്ററിന് ഫണ്ട് കൈമാറി. കുടുംബശ്രീകളിൽ  നിന്ന് മൂന്ന് ദിവസം കൊണ്ട് സമാഹരിച്ച 1,15,900 രൂപ വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വത്സല സദാനന്ദൻ  കൈമാറി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജി കുന്നത്ത് അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോളി ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽസി ജോർജ്, ബ്ലോക്ക് മെമ്പർ തെസ്നി, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ ജ്യോതിദാസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർ തുടങ്ങിയവർ സംസാരിച്ചു.

date