Skip to main content

ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ താല്‍ക്കാലിക നിയമനം

റാന്നി താലൂക്ക് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍  നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായിരിക്കണം.
ആശുപത്രി ജോലിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായ പരിധി 45. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയോടൊപ്പം തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ് സഹിതം റാന്നി താലൂക്ക് ആശുപത്രിയില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 29. ഫോണ്‍: 9188522990.

 

date