Skip to main content
a

അന്താരാഷ്ട്ര യോഗ ദിനാചരണം

സംസ്ഥാന സര്‍ക്കാര്‍ - ആയുഷ് വകുപ്പ് - നാഷണല്‍ ആയുഷ് മിഷന്‍ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലാതല അന്താരാഷ്ട്ര യോഗ ദിനാചരണം പത്തനംതിട്ട മാര്‍ യൗസേബിയോസ് ഹാളില്‍ നടന്നു.
അബിന്‍ വര്‍ക്കി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ അധ്യക്ഷയായി. ഭാരതീയ ചികത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ മിനി യോഗദിന സന്ദേശവും ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി ബിജു കുമാര്‍ മുഖ്യപ്രഭാഷണവും നടത്തി. ദേശീയ ആയുഷ് മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എസ് അഖില, ഡോ. അന്‍സ മാത്യു എന്നിവര്‍ പങ്കെടുത്തു.

ചിത്രം: 

ജില്ലാതല അന്താരാഷ്ട്ര യോഗ ദിനാചരണം പത്തനംതിട്ട മാര്‍ യൗസേബിയോസ് ഹാളില്‍ അബിന്‍ വര്‍ക്കി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

 

date