Skip to main content

സ്റ്റാറ്റിസ്റ്റിക്സ്  ദിനാചരണം സംഘടിപ്പിച്ചു

 

 

​രാജ്യപുരോഗതിക്കാവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നതിലും യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്നതിലും വിവരവിശകലനം വലിയ പങ്ക് വഹിക്കുന്നതായി കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. സാജു പറഞ്ഞു.

 20-ാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണത്തോടനുബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ കാര്യാലയം സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

വിവിധ ഔദ്യോഗിക ഏജൻസികൾ സമാഹരിക്കുന്ന വിവരങ്ങൾ ഏകീകരിക്കുന്നത് വികസനത്തിന്റെ വേഗത കൂട്ടാൻ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
​കാക്കനാട് സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച ദിനാചരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

ഇന്ത്യൻ സ്ഥിതിവിവരക്കണക്ക് ശാസ്ത്രത്തിന്റെ പിതാവ് പി.സി. മഹലനോബിസിന്റെ ജന്മദിനത്തോടനുബന്ധിച്ച് 'അൺലോക്കിംഗ് ദി പൊട്ടൻഷ്യൽ ഓഫ് അഡ്മിനിസ്ട്രേറ്റീവ് ഡാറ്റ' എന്ന മുദ്രാവാക്യവുമായാണ് ഈ വർഷത്തെ ദിനാചരണം സംഘടിപ്പിച്ചത്. ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ്, പ്രസംഗം, സംവാദം തുടങ്ങിയ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

​സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ പി.കെ. സുരേഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ. സംഗീത, കൊച്ചി എൻ.എസ്.എസ്.ഒ. സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ കെ.വി. ലാൽ സിംഗ് തുടങ്ങിയവർ സംസാരിച്ചു.

date