Skip to main content
a

തിരുവോണം ബമ്പര്‍ ജില്ലാതല വിതരണോദ്ഘാടനം

തിരുവോണം ബമ്പര്‍ - 2026 (ബി ആര്‍ - 111) ഭാഗ്യക്കുറിയുടെ ജില്ലാതല വിതരണോദ്ഘാടനം പത്തനംതിട്ട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അബിന്‍ വര്‍ക്കി എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ കൗണ്‍സിലറും മുന്‍ ചെയര്‍പേഴ്‌സണുമായ എ. സുരേഷ്‌കുമാര്‍ അധ്യക്ഷനായി. ജില്ല ഭാഗ്യക്കുറി ഓഫീസര്‍ ഡി. ആര്‍ ജോസ്, ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ നിഷ ആര്‍ നായര്‍, വിവിധ ലോട്ടറി തൊഴിലാളി സംഘടന ഭാരവാഹികളായ നാഗൂര്‍ കനി, എം. ശ്രീനിവാസന്‍, എം. ആര്‍ കണ്ണന്‍കോട്,  പി. ബി അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.    

ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനമാണ് ഇത്തവണ ഓണം ബമ്പര്‍ ടിക്കറ്റിന് നല്‍കുന്നത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 25 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 10 പേര്‍ക്കും നല്‍കും. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജന്‍സി സമ്മാനമായും നല്‍കും. സെപ്റ്റംബര്‍ 26 ന് നറുക്കെടുക്കുന്ന തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 500 രൂപയാണ്.

ചിത്രം: 

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല വിതരണോദ്ഘാടനം പത്തനംതിട്ട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ അബിന്‍ വര്‍ക്കി എം.എല്‍.എ നിര്‍വഹിക്കുന്നു

 

date