Skip to main content

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ല ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യചാന്‍സില്‍ എസ്.എസ്.എല്‍.സി / ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 75 പോയിന്റ് നേടിയവര്‍ക്കും, പ്ലസ് ടു/വി.എച്ച്.എസ്.സി അവസാനവര്‍ഷ പരീക്ഷയില്‍ 85 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം.
പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് എസ്.എസ്.എല്‍.സി ക്ക് 70 പോയിന്റും പ്ലസ് ടുവിന് 80 ശതമാനവും മാര്‍ക്ക് ലഭിച്ചവര്‍ അവാര്‍ഡിന് അര്‍ഹരാണ്. അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക ഉണ്ടാകാന്‍ പാടില്ല. എസ്.എസ്.എല്‍.സിക്ക് ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡിനെ അടിസ്ഥാനപ്പെടുത്തി എ പ്ലസ്=9, എ=8, ബി പ്ലസ്=7, ബി=6, സി പ്ലസ്=5, സി=4, ഇ പ്ലസ്=3 എന്നിങ്ങനെ പോയിന്റ് കണക്കാക്കാം. മാര്‍ക്ക് പട്ടിക, ടി സി, ക്ഷേമനിധി പാസ്സ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, കര്‍ഷകതൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്‍ സാക്ഷ്യപത്രം, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ജാതി തെളിയിക്കുന്ന രേഖ സഹിതം ക്ഷേമനിധി ബോര്‍ഡിന്റെ ജില്ല എക്‌സിക്യൂട്ടീവ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 31 വൈകിട്ട് അഞ്ച്. അപേക്ഷ ഫോം www.agriworkersfund.org ല്‍ ലഭിക്കും. ഫോണ്‍: 0468 2327415.
 

date