Skip to main content

മസ്റ്ററിങ്

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ല ഓഫീസില്‍ നിന്നും 2025 ഡിസംബര്‍ 31 വരെ ക്ഷേമനിധി പെന്‍ഷന്‍ കൈപ്പറ്റിയ ഗുണഭോക്താക്കള്‍ സെപ്റ്റംബര്‍ 30 ന്
മുമ്പ് അക്ഷയസെന്റര്‍ വഴി ബയോമെട്രിക് മസ്റ്ററിംങ് നടത്തണമെന്ന് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2223169.

ജില്ല കെട്ടിട നിര്‍മ്മാണ ക്ഷേമബോര്‍ഡില്‍ നിന്നും 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ കൈപ്പറ്റിയവര്‍ (മുമ്പ് മസ്റ്റിങ് ചെയ്തവര്‍ ഉള്‍പ്പെടെ) സെപ്തംബര്‍ 30 നകം പെന്‍ഷന്‍ കാര്‍ഡ്/പെന്‍ഷന്‍ ബുക്ക്, ആധാര്‍ എന്നിവയുമായി അക്ഷയകേന്ദങ്ങളില്‍ മസ്റ്ററിങ് നടത്തണമെന്ന് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി പെന്‍ഷന്‍ 2025 ഡിസംബര്‍ 31 വരെ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും സെപ്തംബര്‍ 30 നകം അക്ഷയ കേന്ദ്രം വഴി മസ്റ്ററിങ് ചെയ്യണമെന്ന് ജില്ല എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2223069, 8547655319.

 

date