Post Category
ഹിന്ദി അധ്യാപക കോഴ്സ് സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തില്‍ കേരള സര്‍ക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സ് 2026-28 ബാച്ചില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ബിരുദം, എം എ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 17-35. ജൂലൈ 24 രാവിലെ 10 ന് നടത്തുന്ന മെറിറ്റ് സ്‌പോട്ട് അഡ്മിഷന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. പട്ടികജാതി പിന്നോക്ക വിഭാഗത്തിന് ഫീസ് ഇളവ് ലഭിക്കും. ഫോണ്‍: 8547126028, 04734 296496.
date
- Log in to post comments