ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ജില്ല വനിത ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ്: ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിന്റെയും ആഭിമുഖ്യത്തില്‍ ഔട്ട് റീച്ച് ആക്ടിവിറ്റിയുടെ ഭാഗമായി പോഷ് ആക്ട് 2013, ഗാര്‍ഹിക പീഡന നിരോധന നിയമം എന്നീ വിഷയങ്ങളില്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
കൊടുമണ്‍ എസ്റ്റേറ്റ് ഡി ഡിവിഷനില്‍ പറക്കോട് ഐ. സി. ഡി. എസ് ശിശുവികസന പദ്ധതി ഓഫീസര്‍ ഡോ. സീന ഉദ്ഘാടനം നിര്‍വഹിച്ചു. മിഷന്‍ ശക്തി ജില്ല കോര്‍ഡിനേറ്റര്‍ എസ്. ശുഭശ്രീ വിഷയാവതരണം നടത്തി. അഭിഭാഷകന്‍ എന്‍. മുഹമ്മദ് അന്‍സാരി പോഷ് ആക്ട്-2013, ഗാര്‍ഹിക പീഡന നിരോധന നിയമം എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. എസ്റ്റേറ്റ് വെല്‍ഫെയര്‍ ഓഫീസര്‍ എന്‍. എ അജിമോള്‍, മിഷന്‍ ശക്തി സ്‌പെഷ്യലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി എം. എച്ച് ഷൈജു, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സൂപ്പര്‍വൈസര്‍ എസ്. ദീപിക എന്നിവര്‍ പങ്കെടുത്തു.
ഔട്ട് റീച്ച്
പോഷ് ആക്ട് 2013, ഗാര്‍ഹിക പീഡന നിരോധന നിയമം എന്നീ വിഷയങ്ങളില്‍ അഭിഭാഷകന്‍ എന്‍. മുഹമ്മദ് അന്‍സാരി ക്ലാസ് നയിക്കുന്നു
- Log in to post comments