Skip to main content

വനിതകള്‍ക്ക് കുക്ക് നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ തിരുവല്ല നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീ -മെട്രിക് ഹോസ്റ്റലിലേക്ക് 2026-27 അധ്യയന വര്‍ഷം കുക്കിന്റെ താല്‍കാലിക ഒഴിവിലേക്ക് വനിതകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫുഡ് പ്രൊഡക്ഷന്‍ അംഗീകൃത കോഴ്‌സ് പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം തിരുവല്ല പട്ടികജാതി വികസന കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് ഒന്ന്. ഫോണ്‍: 8547630038.
 

date