Skip to main content

*കൗൺസിലിങ് സൈക്കോളജി ഡിപ്ലോമ*

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ കൗൺസിലിങ് സൈക്കോളജി കോഴ്സിന്റെ രണ്ടാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടാൻ ജൂലൈ 31 വരെ അപേക്ഷിക്കാം. സി.സി.പി കോഴ്സ് പൂർത്തിയാക്കിയവർക്കാണ് അവസരം. ബിരുദ യോഗ്യതയുള്ളവരായിരിക്കണം. ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലുമായിരിക്കും കോൺടാക്ട് ക്ലാസുകൾ നടക്കുക. https://app.srccc.in/register വെബ്‍സൈറ്റിലൂടെ അപേക്ഷിക്കാം.  സുൽത്താൻ ബത്തേരിയിലെ ഒലിവ് വെൽനെസ് സെന്റർ (ഫോൺ: 9544538122), കേണിച്ചിറയിലെ കൃപ കൗൺസിലിങ് ആന്റ് ഫിസിയോതെറാപ്പി (ഫോൺ: 9400751874) എന്നിവയാണ് ജില്ലയിലെ പഠന കേന്ദ്രങ്ങൾ.

date