*ലിറ്റില്‍ റൈറ്റേഴ്സ് മീറ്റ് തൃശൂരിൽ*
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് തൃശ്ശൂർ ബവഹർ ബാലഭവനിൽ സെപ്റ്റംബർ 12,13 തിയതികളിൽ ലിറ്റിൽ റൈറ്റേഴ്‌സ് മീറ്റ് എന്ന പേരിൽ സംസ്ഥാന തല ബാലസാഹിത്യപ്രതിഭാ സംഗമം സംഘടിപ്പിക്കുന്നു. കുട്ടികളിലെ സര്‍ഗ്ഗാത്മക കഴിവുകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. യു.പി, ഹൈസ്കൂൾ, ഹയർസെക്കന്‍ഡറി വിഭാഗം കുട്ടികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. മലയാളത്തിലോ ഇംഗ്ലീഷിലോ സ്വന്തമായി രചിച്ച് പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടുളള കുട്ടികൾക്കും സ്‌കൂൾ പാഠ്യാവലിയിൽ തന്റെ സാഹിത്യ രചനകൾ സർക്കാർ ഉൾപ്പെടുത്തി അച്ചടിച്ച് വന്നവർക്കും മാത്രമേ ക്യാമ്പിൽ പങ്കെടുക്കാൻ അർഹതയുള്ളൂ. താൽപര്യമുളള കുട്ടികൾ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളുടെ രണ്ട് കോപ്പി, ഫോൺനമ്പർ, മേൽ വിലാസം എന്നിവ സഹിതം ആഗസ്റ്റ് 16 നകം ജനറൽ സെക്രട്ടറി, കേരളസംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം -14 എന്ന വിലാസത്തിൽ നേരിട്ടോ തപാലായോ അയക്കണം. ഫോണ്‍- 9847464613, 9447711814
- Log in to post comments