Skip to main content

*ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങള്‍*

ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന്  നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 65 കുടുംബങ്ങളിലെ 243 പേരെയാണ്  താമസിപ്പിച്ചിരിക്കുന്നത്. ഇവരിൽ 89 പുരുഷന്മാരും 87 സ്ത്രീകളും 58 കുട്ടികളും ഏഴ് പ്രായമായവരും ഒരു ഭിന്നശേഷിക്കാരനും ഒരു ഗർഭിണിയും ഉൾപ്പെടുന്നു. മാനന്തവാടി താലൂക്കുകളിൽ മൂന്നും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്.  മാനന്തവാടി താലൂക്കില്‍ പുളിഞ്ഞാല്‍ ഗവ ഹൈസ്‌കൂള്‍, മക്കിയാട് ഹോളി ഫെയ്സ് സ്‌കൂള്‍, കൈതകൊല്ലി ഗവ എൽ.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകളുള്ളത്. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ശ്രേയസിലാണ് ഒരു ക്യാമ്പ്  പ്രവര്‍ത്തിക്കുന്നത്.

date