Skip to main content

ജില്ല ആസൂത്രണ സമിതി തിരഞ്ഞെടുപ്പ്  ഓഗസ്റ്റ് 17, 18 തീയതികളില്‍

ജില്ല ആസൂത്രണ സമിതിയി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 17, 18 തീയതികളില്‍ ജില്ല പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 12 അംഗങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. ഓഗസ്റ്റ് 17 ഉച്ചയ്ക്ക് രണ്ടിന് ജില്ല പഞ്ചായത്ത് അംഗങ്ങളുടെ യോഗം ചേര്‍ന്ന് ജില്ല ആസൂത്രണ കമ്മിറ്റിയിലേക്ക് 10 അംഗങ്ങളെ തിരഞ്ഞെടുക്കും. ഇതില്‍ ഒരു പട്ടികജാതി/പട്ടികവര്‍ഗ സ്ത്രീ സ്ഥാനം, ഒരു പട്ടികജാതി/പട്ടികവര്‍ഗ സ്ഥാനം, നാല് വീതം സ്ത്രീ, ജനറല്‍ സ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 18 രാവിലെ 11 ന് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ചേര്‍ന്ന് ജില്ല ആസൂത്രണ കമ്മിറ്റിയിലേക്ക് രണ്ട് അംഗങ്ങളെ തിരഞ്ഞെടുക്കും. ഒരു സ്ത്രീ, ഒരു ജനറല്‍ സ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഏതെങ്കിലും സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന ജില്ല പഞ്ചായത്ത് അംഗങ്ങള്‍, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനു അര മണിക്കൂര്‍ മുമ്പ് വരെ വരണാധികാരിയായ ജില്ല കലക്ടര്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. യോഗം ആരംഭിച്ചു കഴിഞ്ഞാല്‍ നാമനിര്‍ദേശ പത്രിക സ്വീകരിക്കില്ലെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.

 

date