Post Category
*അമൃദില്‍ പി.എസ്.സി പരിശീലനം*
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ധനസഹായത്തോടെ കല്പറ്റ അമൃദിൽ നടത്തുന്ന പി.എസ്.സി മത്സരപ്പരീക്ഷാ പരിശീലനത്തിലേയ്ക്ക് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കിലെ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ യുവതീ-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസ്സായിരിക്കണം. പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തവരും 18നും 40നുമിടയില്‍ പ്രായമുളളവരുമാകണം. താത്പര്യമുള്ളവർ നിശ്ചിത ഫോറത്തിൽ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെക്രട്ടറി, അമൃദ്, കൽപ്പറ്റ നോർത്ത് പി.ഒ, പിൻ 673 122 എന്ന വിലാസത്തിൽ സെപ്റ്റംബര്‍ 19 ന് വൈകിട്ട് നാലിനകം അപേക്ഷ ലഭ്യമാക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറങ്ങൾ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നിന്നും ലഭിക്കും. ഫോണ്‍- 04936 202195, 7025041215, ഇ മെയില്‍: amridwyd@gmail.com
date
- Log in to post comments