Skip to main content
സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സുൽത്താൻ ബത്തേരി സെൻ്റ് ജോസഫ്സ് സ്കൂളിൽ നടന്ന നീന്തൽ പരിശീലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എം.എൽ.എ ഐ. സി ബാലകൃഷ്ണൻ നിർവഹിക്കുന്നു.

*അക്വാഫിറ്റ് നീന്തൽ പരിശീലന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി*

സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടികളുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന  അക്വാഫിറ്റ് നീന്തൽ പരിശീലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എം.എൽ.എ  ഐ.സി ബാലകൃഷ്ണൻ നിർവഹിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ ആരോഗ്യ- കായിക- മാനസിക ഉന്മേഷം ലക്ഷ്യമിടുന്ന പദ്ധതിയാണ് അക്വാഫിറ്റ് നീന്തൽ പരിശീലനമെന്ന് എം.എൽ.എ പറഞ്ഞു.  കുട്ടികളിലെ ജീവിതശൈലീ രോഗങ്ങൾ അകറ്റി ആരോഗ്യപൂർണമായ  ഭാവി സമൂഹത്തെ വാർത്തെടുക്കുകയാണ് പദ്ധതി ലക്ഷ്യം. ബത്തേരി സെൻ്റ് ജോസഫ്സ് ഇ.എച്ച്.എസ് സ്കൂളിൽ  നടന്ന പരിപാടിയിൽ സുൽത്താൻ ബത്തേരി നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ അധ്യക്ഷയായി. 
 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.ഹംസ, വിദ്യാഭ്യാസ ഉപ ഡയറക്ടർ  ശശീന്ദ്രവ്യാസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽ‍മ മോയിൻ, സുൽത്താൻ ബത്തേരി നഗരസഭ കലാ-കായിക വിദ്യാഭ്യാസ സ്റ്റാൻ്റങ് കമ്മിറ്റി ചെയർപേഴ്സൺ ഷെറീന അബ്ദുള്ള,  പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ ഷിഫാനത്ത്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ. എം സെബാസ്റ്റ്യൻ, സർവ്വജന ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ നാസർ മാസ്റ്റർ, സർവ്വജന ഹൈസ്കൂൾ പ്രധാനധ്യാപകൻ ബിജി വർഗീസ്,  റവ. ഫാദർ ജോർജ് കോടാന്നൂർ,  വാർഡ് കൗൺസിലർമാരായ രാധാ ബാബു, ഭാനു പുളിക്കൽ, ഫൗസിയ ടീച്ചർ, പ്രീത,  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.ജെ  ഷിജിത,  മാസ്റ്റർ ട്രെയിനർ ബിജി വർഗീസ്  തുടങ്ങിയവർ പങ്കെടുത്തു.

date