Skip to main content

*പടിഞ്ഞാറത്തറ-വൈത്തിരി റോഡില്‍ ഗതാഗത നിയന്ത്രണം*

ബാണാസുര സാഗര്‍ പദ്ധതിയുടെ കനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ കാപ്പുണ്ടിക്കല്‍ ജംഗ്ഷനിലെ തരുവണ-പടിഞ്ഞാറത്തറ-വൈത്തിരി റോഡില്‍ ഇന്ന് (സെപ്റ്റംബര്‍ 10) മുതല്‍ ഗതാഹത നിയന്ത്രണം ഏര്‍പ്പെടുത്തും. നവംബര്‍ 10 വരെയാണ് ഗതാഗത നിയന്ത്രണം. ഇതു വഴി വരുന്ന വാഹനങ്ങള്‍ സമീപത്തുള്ള താത്ക്കാലിക റോഡിലൂടെ പോകണം. ഡ്രൈവര്‍മാര്‍ വേഗത കുറച്ച് സുരക്ഷാ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിച്ച് യാത്ര ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date