കുടുംബശ്രീ നിയമനം
പത്തനംതിട്ട ജില്ലയില്‍ കുടുംബശ്രീ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകളില്‍ (ഐ.എഫ്.സി) ക്ലസ്റ്റര്‍ ലെവല്‍ ആങ്കര്‍, സീനിയര്‍ സി.ആര്.പി തസ്തികകളില്‍ നിയമനം നടത്തുന്നു. പ്രായം 40 കവിയാത്ത കുടുംബശ്രീ, ഓക്സിലറി കുടുംബാംഗങ്ങളായ സ്ത്രീള്‍ക്ക് അപേക്ഷിക്കാം. മൂന്ന് വര്‍ഷമാണ് ഐഎഫ്സി പദ്ധതി കാലാവധി. ഒരോ വര്‍ഷവും അപ്രൈസല്‍ നടത്തി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നവര്‍ക്ക് തുടര്‍നിയമനം നല്‍കും. അപേക്ഷകര്‍ അതാത് ബ്ലോക്കില്‍ താമസിക്കുന്നവരാകണം. വിദ്യാഭ്യാസം, അനുഭവ പരിചയം, തിരിച്ചറിയല്‍ രേഖ, കുടുംബശ്രീ അംഗത്വം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം കുടുംബശ്രീ ജില്ലാമിഷന് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ അഞ്ച് വൈകിട്ട് നാല്. ഫോണ്‍: 0468 2221807.
യോഗ്യത:
ഐ.എഫ്.സി ആങ്കര്‍: വി.എച്ച്.എസ.്ഇ അഗ്രികള്‍ച്ചര്‍, പ്ലസ് ടു, അലൈഡ് സയന്‍സ്, എക്സ്റ്റന്‍ഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണ. ഇവരുടെ അഭാവത്തില്‍ എതെങ്കിലും വിഷയത്തില്‍ ബിരുദവും കാര്‍ഷിക മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരെ പരിഗണിക്കും. പ്രതിമാസ ഹോണറേറിയം 8,750 രൂപ. പന്തളം തെക്കേക്കര, കോട്ടാങ്ങല്‍, കോന്നി സി.ഡി.എസുകളിലേക്കാണ് അഭിമുഖം.
സീനിയര്‍ സി.ആര്.പി: കൃഷി സഖി/ പശു സഖി/അഗ്രി സി ആര് പി എന്ന നിലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. സി.ആര്.പിമാരുടെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ഹോണറേറിയം 10,000 രൂപ. കടപ്ര, സീതത്തോട്, കോട്ടാങ്ങല്‍, കോന്നി സി.ഡി.എസുകളിലേക്കാണ് അഭിമുഖം.
- Log in to post comments