Skip to main content

*റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഷട്ടറുകള്‍ ഒക്ടോബര്‍ ഒന്നിന് താഴ്ത്തി വെള്ളം സംഭരിക്കും*

തെക്ക്- പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ജില്ലയില്‍ ലഭിക്കേണ്ട മഴയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ പനമരം പഞ്ചായത്തില്‍ വെണ്ണിയോട് പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ചിട്ടുള്ള പനമരം, പടിഞ്ഞാറത്തറ, കോട്ടത്തറ പഞ്ചായത്തുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും ഒക്ടോബര്‍ ഒന്നിന് രാവിലെ 10 ന് താഴ്ത്തി വെള്ളം സംഭരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പനമരം, പടിഞ്ഞാറത്തറ, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളിലെ പുഴയുടെ ഇരുകരകളിലുള്ളവര്‍ അതീവ സുരക്ഷ പാലിക്കണം.

date