Skip to main content
സീതത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന പഞ്ചായത്തുതല ഓട്ടോറിക്ഷ ഫെയര്‍ മീറ്റര്‍ വെരിഫിക്കേഷന്‍ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല നിര്‍വഹിക്കുന്നു

ഓട്ടോറിക്ഷ ഫെയര്‍ മീറ്റര്‍ വെരിഫിക്കേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് നടത്തുന്ന പഞ്ചായത്തുതല ഓട്ടോറിക്ഷ ഫെയര്‍ മീറ്റര്‍ വെരിഫിക്കേഷന്‍ ക്യാമ്പിന്റെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും സീതത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പത്തനംതിട്ട ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല നിര്‍വഹിച്ചു. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് അധ്യക്ഷയായി. ജില്ല പഞ്ചായത്ത് അംഗം റ്റി കെ സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയല്‍ മാത്യു, സീതത്തോട് പഞ്ചായത്ത് അംഗങ്ങളായ പി ആര്‍ പ്രമോദ്, ബാലാമണിയമ്മ, ശാലിനി ബാലന്‍, സൂര്യ രതീഷ്, വാസുദേവന്‍, ലീഗല്‍ മെട്രോളജി പത്തനംതിട്ട ഡെപ്യൂട്ടി കണ്‍ട്രോളര്‍ എം അബ്ദുല്‍ ഹഫീസ്, ഫ്‌ളയിംഗ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ ആര്‍ വിപിന്‍ എന്നിവര്‍ പങ്കെടുത്തു. ഫെയര്‍ മീറ്റര്‍ പരിശോധന പൂര്‍ത്തിയാക്കിയ ഓട്ടോറിക്ഷകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

date