Skip to main content

നിയമനം

പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് നിയമനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയര്‍/ഓവര്‍സിയര്‍ (180 ഒഴിവ്) യോഗ്യത:    ബി.ടെക് (സിവില്‍)/ഡിപ്ലോമ (സിവില്‍)/ ഐ.ടി.ഐ (സിവില്‍). കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് (20 ഒഴിവ്) യോഗ്യത: ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി.സി.എ/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്. പ്രായപരിധി 21-45. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലയിലെ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്/ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ് എന്നിവിടങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ 19 വൈകിട്ട് അഞ്ച്. അപേക്ഷ ഫോമിന്റെ മാതൃകയും വിവരങ്ങളും ജില്ലയിലെ പട്ടികവര്‍ഗ വികസന ഓഫീസ്, ഐറ്റിഡി പ്രോജക്ട് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമന കാലാവധി ഒരു വര്‍ഷം. ഹോണറേറിയം 18,000 രൂപ. വെബ്‌സൈറ്റ്: www.stdd.kerala.gov.in  .   ഫോണ്‍: 0471 2304594, 2303229.

date