ജില്ലാ ഇന്ഫര്മേഷന് ഓഫീസ് ഗാന്ധിജയന്തി വാരാഘോഷം: മത്സര വിജയികളെ പ്രഖ്യാപിച്ചു
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്ഫര്മേഷന് ഓഫീസും ജില്ലാ ഭരണകൂടവും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ഹൈസ്കൂള് വിദ്യാര്ത്ഥികള്ക്കായി സംഘടിപ്പിച്ച ക്വിസ്, ചിത്രരചനാ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.
ക്വിസ് മത്സരത്തില് ആറന്മുള ഗവ. വി.എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാര്ത്ഥിനി ആര്ദ്ര ലക്ഷ്മി ഒന്നാം സ്ഥാനം നേടി. കലഞ്ഞൂര് ഗവ. മോഡല് എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാര്ത്ഥിനി എസ് ദേവേന്ദു രണ്ടാം സ്ഥാനവും പത്തനംതിട്ട സെന്റ് മേരീസ് എച്ച്.എസ് ഒമ്പതാം ക്ലാസ് വിദ്യാര്ത്ഥി സിനാന് ബിന് അഷ്റഫ് മൂന്നാം സ്ഥാനവും നേടി.
ചിത്രരചനാ മത്സരത്തില് പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാര്ത്ഥി സിദ്ധാര്ത്ഥ് അജുമോന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോന്നി റിപ്പബ്ലിക്കന് വി.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാര്ത്ഥിനി ദിവിജ ജയകുമാര് രണ്ടാം സ്ഥാനവും പത്തനംതിട്ട മാര്ത്തോമ്മാ എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാര്ത്ഥിനി എസ് റിത്വിക മൂന്നാം സ്ഥാനവും നേടി.
മഹാത്മാഗാന്ധിയുടെ ദര്ശനങ്ങളും ആശയങ്ങളും വിദ്യാര്ത്ഥികളിലേക്ക് എത്തിക്കുക, ഗാന്ധിയന് മൂല്യങ്ങളെക്കുറിച്ചുള്ള അവബോധം വളര്ത്തുക എന്നിവ ലക്ഷ്യമിട്ടാണ് മത്സരങ്ങള് സംഘടിപ്പിച്ചത്.
- Log in to post comments