Post Category
വനിതാ കമ്മീഷന് സിറ്റിംഗ് നടത്തി
വനിതാ കമ്മീഷന് സിറ്റിംഗ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വനിതാ കമ്മീഷന് അംഗം വി ആര് മഹിളാമണി നേതൃത്വം നല്കി. ആകെ 24 പരാതികള്‍ പരിഗണിച്ചതില്‍ 5 എണ്ണം തീര്‍പ്പാക്കി. ഒരു പരാതി പൊലീസിന് കൈമാറി. 16 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. പാനല്‍ അഭിഭാഷക ഷീബ, കൗണ്‍സിലര്‍ ഡിംബിള്‍, വനിതാ കമ്മിഷന് അസിസ്റ്റന്റ് അഫ്സല്, സിപിഒ സജി തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments