കായികക്ഷമത പരിശോധന
ജില്ലയില്‍ കേരള എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ ഡിപ്പാര്‍ട്ട്മെന്റ് - സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 564/2025) തസ്തികയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കായികക്ഷമത പരിശോധന (2.5 കിലോമീറ്റര്‍ ദൂരം ഓട്ടം) ഒക്ടോബര്‍ 27, 28 തീയതികളില്‍ രാവിലെ അഞ്ചു മുതല്‍ താഴെവെട്ടിപ്പുറം - കടമ്മനിട്ട റോഡില്‍ ഉള്‍പ്പെടുന്ന ആടിയാനി പ്രദേശത്തില്‍ നിന്ന് ആരംഭിച്ച് മുണ്ടുകോട്ടക്കല്‍ ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞു മൈലപ്ര - വെട്ടിപ്പുറം റോഡില്‍ മൈലപ്ര വരെയുള്ള ഭാഗം റോഡില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ www.keralapsc.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ അസല്‍, ഫിസിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് സഹിതം പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നിശ്ചിത തീയതിയിലും സമയത്തും നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക് വണ്‍ ടൈം രജിസ്ട്രേഷന് പ്രൊഫൈല്‍ പരിശോധിക്കണം. ഫോണ്‍: 0468 2222665.
- Log in to post comments