Skip to main content

*പട്ടികവർഗ കുടുംബങ്ങൾക്ക് വീട്; സർവേ ആരംഭിച്ചു*

സംസ്ഥാനത്തെ മുഴുവൻ പട്ടികവർഗ ഭവനരഹിത കുടുംബങ്ങൾക്കും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വാസയോഗ്യമായ വീട് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പുതിയ ഭവനനിർമാണ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് സർവേ ആരംഭിച്ചു. ഭവനനിർമാണത്തിന് ഇതുവരെ ധനസഹായം ലഭിക്കാത്തവർക്കും 15 വർഷം മുൻപ് ഭവനസഹായം ലഭിച്ചിട്ടും വീട് വാസയോഗ്യമല്ലാതായവർക്കും പദ്ധതിയിൽ അപേക്ഷിക്കാം.
എല്ലാ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും സർവേ ഫോമുകൾ ലഭ്യമാണ്. പൂരിപ്പിച്ച ഫോമുകൾ ആവശ്യമായ രേഖകൾ സഹിതം നവംബർ 15 നകം ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ സമർപ്പിക്കണം. ഫോൺ: 04936 202232

date