Post Category
*മന്ത്രി കെ.എ തുളസി ഇന്ന് ജില്ലയിൽ വിവിധ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യും *
പട്ടികജാതി - പട്ടികവർഗ വികസന വകുപ്പിൻ്റെ വികസന പദ്ധതികളുടെയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന ഉപ പദ്ധതികളുടെയും പ്രവർത്തന പുരോഗതി അവലോകനം ചെയ്യുന്നതിന് ഇന്ന് ( നവംബർ 16) രാവിലെ 10.30 ന് കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ പട്ടികജാതി- പട്ടികവർഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസിയുടെ അധ്യക്ഷതയിൽ ജില്ലാതല യോഗം ചേരും. കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, എം.എൽ.എമാരായ ഐ.സി ബാലകൃഷ്ണൻ, ഉഷ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ വി ചെൽസാസിനി, ജില്ലാതല ഉദ്യോഗസ്ഥർ, പട്ടികജാതി-പട്ടിക വർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
date
- Log in to post comments