Skip to main content

ശബരിമല തീര്‍ത്ഥാടന പാതകളുടെ വികസനത്തിന് അടുത്ത അഞ്ച് വര്‍ഷം പ്രത്യേക പരിഗണന നല്‍കണം: പഴകുളം മധു

ചാലക്കയം-പമ്പ റോഡിന്റെ നവീകരണം ശബരിമല തീര്‍ത്ഥാടന അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയ മാതൃകയാണെന്ന് റാന്നി എം.എല്‍.എ. അഡ്വ. പഴകുളം മധു. ദേവസ്വം, പൊതുമരാമത്ത് വകുപ്പുകളുടെ ആത്മാര്‍ഥമായ ഇടപെടലിലൂടെ തീര്‍ത്ഥാടനത്തിന് മുമ്പുതന്നെ റോഡ് മനോഹരമായി പൂര്‍ത്തിയാക്കാനായത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. 

ചാലക്കയം-പമ്പ റോഡിനായി 15 കോടി രൂപയും റാന്നിയിലെ പുതുക്കട-മണക്കയം റോഡിന് 10 കോടി രൂപയും അനുവദിച്ച പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിനെ എം.എല്‍.എ. പ്രത്യേകം അഭിനന്ദിച്ചു. തിരുവാഭരണ പാതയുടെ ഭാഗമായ ചെറുകോല്‍പ്പുഴ-റാന്നി റോഡിന്റെ 54.6 കോടി രൂപയുടെ വികസന പ്രവൃത്തി തടസ്സം നീക്കി നിര്‍മാണം പുനരാരംഭിക്കാന്‍ മന്ത്രി ഇടപെടാമെന്ന് ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു.

ചാലക്കയം-പമ്പ റോഡിലെ വൈദ്യുതീകരണവും പ്രധാന നേട്ടമാണ്. ഒന്നരക്കോടി രൂപ ചെലവില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചതോടെ രാത്രികാല യാത്ര കൂടുതല്‍ സുരക്ഷിതമാകും.

date