Skip to main content

*സ്വപ്നച്ചിറകുകൾ വിഭിന്നശേഷി കലാ കായിക മേള സംഘടിപ്പിച്ചു *

പനമരം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  വിഭിന്ന ശേഷിക്കാർക്ക് കലാ കായിക മേള 'സ്വപ്നച്ചിറകുകൾ' സംഘടിപ്പിച്ചു. വിഭിന്നശേഷി കുട്ടികളുടെ സർഗവാസനകൾ  പ്രോത്സാഹിപ്പിച്ച് മാനസിക ഉല്ലാസം ഉറപ്പാക്കി   മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനാണ് കലാമേള സംഘടിപ്പിച്ചത്. പനമരം ഗവ എൽ.പി സ്കൂളിൽ നടന്ന പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഷാനി ജോസ്, സ്റ്റാൻ്റിങ് കമ്മിറ്റി അധ്യക്ഷന്മാരായ ജോസ് നീലമ്പാട്ട്, എൻ. അജിഷ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റുഖിയ സലാം, വത്സല, കെ.വി രജിത, വാർഡ് അംഗങ്ങൾ, സി.ഡി.പി.ഒ അജിത, സൂപ്പർവൈസർ എ.ജി വനജ എന്നിവർ പങ്കെടുത്തു.

date