Skip to main content

*വനിതാ സംഗമം നടത്തി *

 

പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ   വനിതാ സംഗമം സംഘടിപ്പിച്ചു. വിജയ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ നിഖിൽ അധ്യക്ഷയായ വനിതാ സംഗമത്തിൽ  വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ, കലാമണ്ഡലം റെസി ഷാജിദാസ്, നാടൻപാട്ട് കലാകാരൻ എൽദോ പോത്തുകെട്ടി, സ്ഥിരം സമിതി അധ്യക്ഷരായ കലാരാജ് ഉണ്ണികൃഷ്ണൻ, ഷൈജ മഗേഷ്, വാർഡ് അംഗങ്ങളായ ഗീത കുഞ്ഞികൃഷ്ണൻ, സെലിൻ മാനുവൽ, ബാബു മൈലാടി, അഞ്ജു ബാബുരാജ്, പി.ബി മിനി, ഷിനി ജോർജ്, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സി.ജെ വിൽസൺ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എ.സി ഉഷ എന്നിവർ പങ്കെടുത്തു.
വിളംബര റാലിയോടെ ആരംഭിച്ച സംഗമത്തിൽ മൂവായിരത്തോളം വനിതകൾ പങ്കെടുത്തു. തുടർന്ന് വനിതകളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സംഘനൃത്തം, സംഘഗാനം, ലളിതഗാനം, മാപ്പിളപ്പാട്ട്, സിനിമാറ്റിക് ഡാൻസ് എന്നിവയും കലാമണ്ഡലം റെസി ഷാജിദാസിന്റെയും എൽദോ പോത്തുകെട്ടിയുടെയും കലാ അവതരണങ്ങളും നടന്നു.

date