Skip to main content

സായിപ്പും കുഴി ഊരില്‍ അക്ഷരത്തിരി : മുന്നേറ്റം പദ്ധതിയിലൂടെ തുല്യതാ പരിപാടിയുമായി സാക്ഷരതാ മിഷന്‍

സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാര്‍ സായിപ്പും കുഴി ഊരില്‍ മുന്നേറ്റം പദ്ധതിയുടെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷനും മഹിളാ സമഖ്യ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന തുല്യതാ പദ്ധതിയുടെ ഉദ്ഘാടനം സായിപ്പുംകുഴി ഊരില്‍ സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലേഖ സുരേഷ് നിര്‍വഹിച്ചു. നിരക്ഷരര്‍ക്കും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചവര്‍ക്കും പദ്ധതിയുടെ ഭാഗമായി പ്രത്യേക സാക്ഷരതാ തുല്യതാ ക്ലാസുകള്‍ ആരംഭിക്കും. ഊരിലെ നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് ഓണറേറിയം നല്‍കി ഇന്‍സ്ട്രക്ടര്‍മാരുടെ ചുമതലകള്‍ നല്‍കും. തുല്യതാ തുടര്‍ വിദ്യാഭ്യാസ പരിപാടിയിലൂടെ പട്ടികവര്‍ഗ വിഭാഗക്കാരെ ശാക്തീകരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഓണ്‍ലൈന്‍ തുല്യതാ രജിസ്‌ട്രേഷന്‍ സൗകര്യത്തിനായി ഊരിലെ റജി ചെയര്‍മാനായും മഞ്ജു കണ്‍വീനറായും സഹായ സമിതി രൂപീകരിച്ചു.
ചടങ്ങില്‍ സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രശാന്ത് കുമാര്‍ അധ്യക്ഷനായി. മഹിളാ സമഖ്യ സേവനിമാരായ പി ജെ കവിത, എസ് രജനി, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രേരക് സി ഐ ഷൈനി, എസ് ടി പ്രമോട്ടര്‍മാരായ ശാരിക, സതിക തുടങ്ങിയവര്‍ സംസാരിച്ചു.
 

date