Post Category
പോളിങ്ങ് ഉദേ്യാഗസ്ഥര്‍ക്ക് രണ്ടാംഘട്ട പരിശീലനം
ജില്ലയിലെ പോളിങ്ങ് ഉദേ്യാഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലന ക്ലാസുകള്‍ ഏപ്രില്‍ 10, 11, 12 തീയതികളില്‍ രാവിലെ 10നും ഉച്ചയ്ക്ക് 2നും നടക്കും. ബത്തേരി മണ്ഡലത്തിലേക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് ഏപ്രില്‍ 10ന് ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും മാനന്തവാടി മണ്ഡലത്തിലേക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് 11ന് മാനന്തവാടി സെന്റ് പാട്രിക് സ്‌കൂളിലും കല്‍പ്പറ്റ മണ്ഡലത്തിലേക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് 12ന് കല്‍പ്പറ്റ ഡി പോള്‍ പബ്ലിക് സ്‌കൂളിലുമാണ് പരിശീലനം. ഈ ദിവസങ്ങളില്‍ പരിശീലനത്തിന് ഹാജരാകാത്ത ജില്ലയിലെ മുഴുവന്‍ പോളിംഗ് ഉദേ്യാഗസ്ഥര്‍ക്കും ഏപ്രില്‍ 13ന് രാവിലെ 10 ന് കല്‍പ്പറ്റ ഡിപോള്‍ പബ്ലിക് സ്‌കൂളില്‍ പരിശീലനം നല്‍കും.
date
- Log in to post comments