പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തു
ലോക്‌സഭാ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് വിതരണം ചെയ്തു. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലെയും എആര്‍ഒമാര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് കൈമാറിയത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളിലേക്ക് 2000 പോസ്റ്റല്‍ ബാലറ്റുകള്‍ വീതവും പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, കോന്നി, അടൂര്‍ എന്നിവിടങ്ങളിലേക്ക് 2000 പോസ്റ്റല്‍ ബാലറ്റുകള്‍ വീതവും ആറന്മുള മണ്ഡലത്തിലേക്ക് 2950 പോസ്റ്റല്‍ ബാലറ്റുമാണ് കൈമാറിയത്. പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ആവശ്യത്തിലേക്കായി 15000 പോസ്റ്റല്‍ ബാലറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്. ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സുഗമമായി സമ്മതിദാനം രേഖപ്പെടുത്തുന്നതിനുള്ള സംവിധാനത്തിന്റെ ഭാഗമായാണ് പോസ്റ്റല്‍ വോട്ട് സംവിധാനം കാര്യക്ഷമമാക്കിയിട്ടുള്ളത്. (ഇലക്ഷന്‍: 167/19)
- Log in to post comments