Skip to main content

കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പരിശീലനം

 

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള യുവജനങ്ങളെ ഉള്‍പ്പെടുത്തി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപീകരിച്ച കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സിന്റെ രണ്ടാം ബാച്ചിന്റെ പരിശീലനം ഉടന്‍ ആരംഭിക്കും. കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്ത 25 ന് താഴെ പ്രായമുള്ളവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഈ മാസം 22നകം പേര്, വിലാസം, ഫോണ്‍ നമ്പര്‍, ആധാറിന്റെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാ ഓഫീസര്‍, ജില്ലാ യുവജനകേന്ദ്രം, കളക്ടറേറ്റിന് സമീപം, പത്തനംതിട്ട എന്ന വിലാസത്തിലോ pta.ksywb@kerala.gov.in എന്ന ഇ-മെയിലിലോ അപേക്ഷിക്കണം. ഫോണ്‍: 0468 2231938.                   (പിഎന്‍പി 1017/19)

date