Skip to main content

ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍   11-ാം ക്ലാസ് പ്രവേശനം

 

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍  പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും വിവരണവും www.ihrd.ac.in എന്ന വെബ്‌സൈറ്റിലും അതത് സ്‌കൂളുകളിലും ലഭിക്കും. പത്തനംതിട്ട ജില്ലയില്‍ അടൂര്‍ (04734 224078), മല്ലപ്പള്ളി (0469 2680574) എന്നിവിടങ്ങളിലാണ് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. അപേക്ഷയും അനുബന്ധ രേഖകളും 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി/വര്‍ഗ വിഭാഗത്തിന് 50 രൂപ) ഈ മാസം 30ന് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂളില്‍ ലഭിക്കണം. രജിസ്‌ട്രേഷന്‍ ഫീസ് പണമായോ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിഡി ആയോ നല്‍കാം.                    (പിഎന്‍പി 1125/19)

date