Skip to main content

ഔദ്യോഗിക ഭാഷ ഏകോപനസമിതി യോഗം ചേര്‍ന്നു.

 

   വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഫയലുകള്‍ പൂര്‍ണ്ണമായും മലയാളത്തിലാക്കണമെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ച ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപനസമിതി യോഗം കളക്‌ട്രേറ്റില്‍ ചേര്‍ന്നു. ഔദ്യോഗിക ഭാഷ വിഭാഗത്തിലെ ഭാഷാ വിദഗ്ധന്‍ ആര്‍.ശിവകുമാര്‍ ഫയലുകള്‍ മലയാളത്തില്‍ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം ജീവനക്കാരെ ബോധ്യപ്പെടുത്തി, നിലവില്‍ ഏഴ് സാഹചര്യങ്ങളില്‍ മാത്രമാണ് ഫയലുകള്‍ മറ്റ് ഭാഷകളില്‍ കൈകാര്യം ചെയ്യാന്‍ അനുവദിച്ചിട്ടുള്ളത്. കോടതി കേസുകള്‍ സംബന്ധിച്ചുളള വിഷയങ്ങളില്‍ കുറിപ്പ് ഫയലുകള്‍ മലയാളത്തില്‍ തയ്യാറാക്കണം. വകുപ്പുകളുടെ വെബ്‌സൈറ്റുകള്‍ പൂര്‍ണ്ണമായും മലയാളത്തിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

date